ഓസ്കര് അവാര്‍ഡ് ദാന ചടങ്ങിനെ ഭാര്യയെ കളിയാക്കിയ അവതാരകനെ മുഖ്യവേദിയില്‍ തന്നെ വെച്ച് കരണത്തടിച്ച് ഹോളിവുഡ് താരം വില്‍ സ്മിത്ത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കിംഗ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഈ വര്‍ഷത്തെ ഓസ്കര് അവാര്‍ഡും വില്‍ സ്മിത്തിന് സ്വന്തമായിരുന്നു. സിനിമ പോലെ തന്നെ താരത്തിന്റെ വളരെ പ്രിയപ്പെട്ട ഒന്നാണ് വാഹന കമ്പം. സ്മിത്തിന്റെ ഗ്യാരേജിനെ നിരവധി വാഹനങ്ങളാണ് അലങ്കരിയ്ക്കുന്നത് അവ ഏതൊക്കെയാണെന്ന് നോക്കാം...
ബെന്റ്ലി അസ്യൂര്‍ - വില്‍ സ്മിത്തിന്റെ ശേഖരത്തിലെ ഒരു ആഢംബര വാഹനമാണ് ബെന്റ്ലി അസ്യൂര്‍. ലക്ഷ്വറിക്കൊപ്പം കാറിന്റെ ടോപ്പ് ഓപ്പണ്‍ ചെയ്യാനാവും എന്നതാണ് അസ്യൂറിന്റെ ഏറ്റവും വലിയ പ്രത്യേകത. 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് കാറിന്റെ ഹൃദയം. 456 bhp കരുത്തുള്ള ഈ യൂണിറ്റിന് 5.6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ കഴിവുണ്ട്.
1965 ഫോര്‍ഡ് മസ്താംഗ് - 1965-ലെ ഫോര്‍ഡ് മസ്താംഗ് രൂപം പോണി കാറികള്ക്ക് സമാനമായിരുന്നു. ഈ ഐതിഹാസിക മസില് കാര്‍ ബീഫി 4.7 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിന് ഉപയോഗിച്ചാണ് അക്കാലത്ത് വിപണിയില്‍ എത്തിയിരുന്നതു തന്നെ. ഇതിന് ഏകദേശം 270 bhp കരുത്തോളം ഉത്പാദിപ്പിക്കാനും പ്രാപ്തമായിരുന്നു. തന്റെ 1965 മോഡല്‍ മസ്താംഗിനെ വില്‍ സ്മിത്ത് അതിന്റെ ക്ലാസിക് ചാരുതയില്‍ തന്നെയാണ് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത്.
ആദ്യ തലമുറ ടെസ്ല റോഡ്സ്റ്റര്‍ - ഇന്നു കാണുന്ന ടെസ്ല ആകുന്നതിനു മുമ്പ് കമ്പനി പുറത്തിറക്കിയ ആദ്യ തലമുറ റോഡ്സ്റ്റര്‍ ഇലക്ട്രിക്കാണ് താരത്തിന്റെ ഗ്യാരേജിലെ മറ്റൊരു ശ്രദ്ധേയ വാഹനം. ലോട്ടസ് എലിസ് ഷാസിയെ അടിസ്ഥാനമാക്കി ടെസ്ല നിര്‍മിച്ച റോഡ്സ്റ്ററിന് 288 bhp പവറുള്ള ഇലക്ട്രിക് മോട്ടോറായിരുന്നു തുടിപ്പേകിയിരുന്നത്. 3.7 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും വാഹനത്തിനാകുമായിരുന്നു.
കാഡിലാക് എസ്കലേഡ് - വില്‍ സ്മിത്ത് സ്വന്തമാക്കിയിരിക്കുന്നത് എസ്കലേഡ് ESV എസ്യുവിയാണ് 420 bhp ഉത്പാദിപ്പിക്കുന്ന 5.3 ലിറ്റര്‍ LM7 Vortex V8 എഞ്ചിമാണ് ഇതിന് കരുത്തേകുന്നത്.
ബിഎംഡബ്ല്യു i8 - ടെസ്ല ഇലക്ട്രിക് കാറിനു പുറമെ ഹോളിവുഡ് താരത്തിന് ബിഎംഡബ്ല്യു i8-ന്റെ രൂപത്തില്‍ ഒരു പ്ലഗ്-ഇന്‍-ഹൈബ്രിഡ് മോഡലും സ്വന്തമായുണ്ട്. പരമാവധി 369 bhp കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ ത്രീ പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. വെറും 4.4 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കാന്‍ ഈ സ്പോര്‍ട്സ് കാറിന്റെ എഞ്ചിന് ഒരു ഇലക്ട്രിക് മോട്ടോറുമായാണ് സംയോജിപ്പിച്ചിരിക്കുന്നത്.
റോള്‍സ് റോയ്സ് ഗോസ്റ്റ് - വില്‍ സ്മിത്തിന്റെ കാര്‍ ശേഖരത്തിലെ അത്യാധുനിക മോഡലാണ് റോള്‍സ് റോയ്സ് ഗോസ്റ്റ്. ഈ ലക്സോ ബാര്‍ജിന്റെ ഹൈലൈറ്റുകളിലൊന്ന് അതിന്റെ മാമോത്ത് 563 bhp 6.75 ലിറ്റര്‍ V12 എഞ്ചിന് തന്നെയാണ്. എന്നാല്‍ യഥാര്‍ഥ പാര്‍ട്ടി ട്രിക്ക് ഉള്ളില്‍ പിന്‍സീറ്റിലാണ്. പ്രീമിയം ലക്ഷ്വറി എയര്‍ലൈനര്‍ പോലുള്ള ലെതര്‍ സീറ്റുകളാണ് ആഢംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്സ് ഗോസ്റ്റില്‍ ഒരുക്കിയിക്കുന്നത്. ഡ്യുവല്‍ സ്ക്രീന്‍ റിയര്‍ എന്റര്ടെയ്ന്മെന്റ് സിസ്റ്റം വരെ ഇതില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
മെയ്ബാക്ക് 57S- 2005-ല്‍ മെര്‍സിഡീസിന്റെ മെയ്ബാക്ക് ബ്രാന്‍ഡിന്റെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തിയ ആദ്യത്തെ മോഡലുകളില്‍ ഒന്നായിരുന്നു മെയ്ബാക്ക് 57S. ശരിക്കും പറഞ്ഞാല്‍ റോള്‍സ് റോയ്സ് ഫാന്റവുമായി പ്ലാറ്റ്ഫോം പങ്കിടുന്ന മോഡല്‍ കൂടിയാണിതെന്ന പ്രത്യേകതയും 57S കാറിനുണ്ട്. നാപ്പ ലെതറും വുഡ് ട്രിമ്മുകളും കൂടാതെ ആക്ടിവേറ്റഡ് മസാജ് സീറ്റ്ബാക്കുകള്‍, പവര്‍ ഹീറ്റഡ് ഫ്രണ്ട് ബക്കറ്റ് സീറ്റുകള്‍ എന്നീ സവിശേഷതകളെല്ലാം മെയ്ബാക്ക് 57S ആഢംബര വാഹനത്തിന്റെ അകത്തളത്തിലുണ്ട്. 6.0 ലിറ്റര്‍ V12 എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. ഇതിന് പരമാവധി 612 bhp കരുത്തില്‍ 1000 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടു താനും. ആഡംബര സെഡാനെ അഞ്ച് സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ എഞ്ചിന് സഹായിക്കും. മെയ്ബാക്ക് 57S മോഡലിന്റെ വെറും 300 യൂണിറ്റുകള്‍ മാത്രമേ മെര്‍സിഡീസ് അക്കാലത്ത് നിര്മിച്ചിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്.






