ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി ടാബ്ലറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി ഷഓമി. ഷഓമി തന്നെ സോഷ്യല്‍ മീഡിയയില്‍ ടീസര്‍ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. കംപ്യൂട്ടറുകളിലെ കീബോര്‍ഡിലെ ടാബ് ബട്ടന്റെ ചിത്രം ചേര്‍ത്ത് 'Let's Tab' എന്ന കുറിപ്പോടെ അവതരിപ്പിച്ചിരിക്കുന്ന ടീസര്‍ ചിത്രത്തില്‍ പക്ഷെ ഷഓമി ടാബിനെപ്പറ്റിയുള്ള വിവരങ്ങള്‍ ഇല്ല. ചൈനീസ് വിപണിയില്‍ നിലവില്‍ പാഡ് 5, പാഡ് 5 പ്രോ ടാബ്ലെറ്റുകള് ഷഓമി വില്‍ക്കുന്നുണ്ട്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഷഓമി ടാബിന് 2560 x 1600 പിക്സല്‍ റെസല്യൂഷനോട് കൂടിയ 11 ഇഞ്ച് WQXGA LCD ഡിസ്പ്ലേ ഉണ്ടായിരിക്കും. 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിള്‍ റേറ്റും ഈ ഡിസ്പ്ലേയില്‍ പ്രതീക്ഷിക്കാം. സ്നാപ്ഡ്രാഗണ്‍ 860 ചിപ്സെറ്റ്, 6 ജിബി റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഷഓമി ടാബില്‍ പ്രതീക്ഷിക്കാം. 15,000 രൂപയില്‍ താഴെ വിലയുമായി ആയിരിയ്ക്കും ഷഓമി ടാബ് വില്പനക്കെത്താന് സാദ്ധ്യത.






