
സാംസങ് ഗാലക്സി M33 5ജി വില്പനക്കെത്തി. 6 ജിബി റാം + 128 ജിബി റാം സ്റ്റോറേജ് മോഡലിന് 18,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് 20,499 രൂപയുമാണ് വില. എന്നാല് ഇരു പതിപ്പുകളും യഥാക്രമം 17,999 രൂപയ്ക്കും 19,999 രൂപയ്ക്കും ആദ്യം വാങ്ങാമെന്ന് സാംസങ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല് എന്നുവരെ വിലക്കുറവില് ഗാലക്സി M33 5ജി വാങ്ങാhttps://malayalam.samayam.com/tech/news/samsung-launches-galaxy-m33-5g-in-india-introductory-prices-start-at-rs-17999/articleshow/90610248.cmsമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. പച്ച, നീല നിറങ്ങളില് നിങ്ങള്ക്ക് ഫോണ് സ്വന്തമാക്കാം.
ഈ മാസം എട്ടാം തീയതി മുതല് ആമസോണ്, കമ്പനി വെബ്സൈറ്റ് എന്നിവയിലൂടെ ഫോണ് വാങ്ങാം. ഐസിഐസിഐ ബാങ്ക് കാര്ഡുകള് ഉപയോഗിച്ച് ഗാലക്സി M33 5ജി വാങ്ങുന്നവര്ക്ക് 2000 രൂപ ഇന്സ്റ്റന്റ് ക്യാഷ്ബാക്കായി ലഭിക്കും എന്നും സാംസങ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്, എക്സ്ചേഞ്ച് ഡിസ്കൗണ്ടുകള് ഒരുക്കിയിട്ടുണ്ട്.
ആന്ഡ്രോയിഡ് 12 അടിസ്ഥാനമായ വണ് യുഐ 4.1ലാണ് സാംസങ് ഗാലക്സി M33 5ജി പ്രവര്ത്തിക്കുന്നത്. ഹാന്ഡ്സെറ്റിന്റെ 120Hz റിഫ്രഷ് റേറ്റുള്ള 6.6-ഇഞ്ച് ഫുള് HD+ ഇന്ഫിനിറ്റി-V ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്. 5nm ഒക്ടാ കോര് എക്സിനോസ് പ്രൊസസറാണ് ഗാലക്സി M33 5ജിയുടെ ശക്തി. സാംസങ്ങിന്റെ റാം പ്ലസ് ഫീച്ചര് ഉപയോഗിച്ച്, ഗാലക്സി M33 5G-യിലെ റാം അതിന്റെ ഇന്ബില്റ്റ് സ്റ്റോറേജ് ഉപയോഗിച്ച് 16GB വരെ വിര്ച്വലായി വര്ധിപ്പിക്കാം.







Comments