ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാഫിദ് കപൂര്‍ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡസിന്റെ ലൈനപ്പിലെ ഏറ്റവും വില കൂടിയ വാഹനങ്ങളിലൊന്നായ മേബാക്ക് എസ് 580 സ്വന്തമാക്കി. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലാണ് മെഴ്സിഡസ് ബെന്‍സിന്റെ പുതിയ മേബാക്ക് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. രണ്ട് മോഡലുകളായി എത്തിയിട്ടുള്ള മേബാക്ക് വാഹനങ്ങളില്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന എസ് 580 എന്ന വാഹനമാണ് ഷാഫിദ് സ്വന്തമാക്കിയത്. 2.5 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഈ ആഡംബര സെഡാന്റെ ആദ്യ ബാച്ച് വിപണിയില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്.
4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് മേബാക്ക് എസ്580-ന്റെ ഹൃദയം. ഇതിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും നല്‍കിയിട്ടുണ്ട്. 496 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. സ്റ്റിയറിങ് അസിസ്റ്റ് ബ്രേക്ക് അസിസ്റ്റ് വിത്ത് ക്രോസ് ട്രാഫിക് ഫങ്ഷന്‍ എന്നിവ നല്‍കിയിട്ടുള്ള ലെവല്‍ ടു ഓട്ടോണമസ് സംവിധാനവും ഇതില്‍ സുരക്ഷ കാര്യക്ഷമമാക്കും.
W223 എസ് ക്ലാസ് ബെന്‍സിന്റെ ലോങ്ങ് വീല്‍ബേസ് പതിപ്പായാണ് പുതിയ മെഴ്സിഡസ് മേബാക്ക് മോഡല്‍ എത്തിയിരിക്കുന്നത്. മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ മേബാക്ക് ഗ്രില്ലാണ് ഈ മോഡലിലും നല്‍കിയിട്ടുള്ളത്. ക്രോം വെന്റുകള്‍ നല്‍കിയിട്ടുള്ള ബമ്പറും ബേസ്‌പോക്ക് അലോയി വീലുകളും ഡ്യുവല്‍ ടോണ്‍ നിറങ്ങളുമാണ് ഈ വാഹനത്തിന്റെ പുറംഭാഗം മോടിപിടിപ്പിക്കുന്നതിനായി നല്‍കിയിട്ടുള്ളത്.
ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ ക്ലെസ്റ്റര്‍ തുടങ്ങി അഞ്ച് സ്‌ക്രീനുകളാണ് ഈ വാഹനത്തിന്റെ ക്യാബിനില്‍ ഒരുങ്ങിയിട്ടുള്ളത്. 12.3 ഇഞ്ച് വലിപ്പമാണ് മുന്നിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുള്ളത്. 12.8 ഇഞ്ച് വലിപ്പത്തിലാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഒരുങ്ങിയിട്ടുള്ളത്. തന്റെ പുതിയ ആഡംബര വാഹനം ഓടിക്കുന്നതിന്റെ വീഡിയോയും ഷാഹിദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വാഹനത്തിന്റെ നിറത്തിനിണങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ചുള്ള വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.






