
ഏറ്റവും പുതിയ മോഡലായ കാരെന്‍സ് എംപിവിയുടെ വില വര്‍ധിപ്പിച്ച് നിര്‍മാതാക്കളായ കിയ മോട്ടോര്‍സ്. ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വില അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിലും, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാവ് വില വര്‍ധന സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനോടു കൂടിയ 'പ്രീമിയം 7' അടിസ്ഥാന വേരിയന്റ് നേരത്തെ 8.99 ലക്ഷം രൂപയില്‍ (എക്സ്ഷോറൂം) വില ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതുക്കിയ വിലകള്‍ക്കൊപ്പം, കാരെന്‍സ് എംപിവിയുടെ അടിസ്ഥാന മോഡലിന് 9.59 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഏകദേശം 60,000 രൂപയുടെ വര്‍ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്.
മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് ഘടിപ്പിച്ച കിയ കാരെന്‍സിന്റെ 'ലക്ഷ്വറി പ്ലസ്' വേരിയന്റിന് ഇപ്പോള്‍ 16.59 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇത് അവതരിപ്പിച്ചതിനേക്കാള്‍ 40,000 രൂപ കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് ഘടിപ്പിച്ച 'പ്രസ്റ്റീജ്' വേരിയന്റിന്റെയും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഓട്ടോമാറ്റിക് ട്രാന്സ്മിഷനോടുകൂടിയ 'ലക്ഷ്വറി പ്ലസ് 7' വേരിയന്റും 70,000 രൂപയുടെ ഏറ്റവും ഉയര്‍ന്ന വിലയുമാണുള്ളത്.
കിയ കാരെന്‍സ് ഇന്ത്യയിലെ 7 സീറ്റര്‍ സെഗ്മെന്റില്‍ അതിവേഗം സ്വീകാര്യത നേടി മുന്നേറുകയാണ്. കിയ മോട്ടോര്‍സ് പറയുന്നതനുസരിച്ച്, 2022 ഫെബ്രുവരിയില്‍ കമ്പനി കാരെന്‍സ് എംപിവിയുടെ 5,300 യൂണിറ്റുകള്‍ വിറ്റഴിക്കുകയും ചെയ്തിരുന്നു. കിയ കാരെന്‍സ് ശ്രേണിയുടെ പ്രാരംഭ പതിപ്പിന് 9.58 ലക്ഷം രൂപ മുതല്‍ (എക്സ്ഷോറൂം) ഉയര്‍ന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഘടിപ്പിച്ച പ്ലസ് 7S വേരിയന്റിന് 17.69 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില ഉയരുകയും ചെയ്യുന്നു.






