
പത്തനംതിട്ട : റാന്നിയിൽ അമ്മയേയും മകളേയും വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ‘ഞാന്‍ മരിക്കുന്നു’ എന്നു മാത്രമാണ് റിൻസി കുറിച്ചത്.
ഇതോടെ ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് പൊലീസ്. എന്നാൽ മരണ കാരണം വ്യക്തമാക്കാത്തത് ദുരൂഹത അവശേഷിപ്പിക്കുകയാണ്.
ഐത്തല മീൻമുട്ടി സ്വദേശി റിൻസിയെയും മകൾ ഒന്നര വയസ്സുകാരി അൽഹാനയെയുമാണ് തിങ്കളാഴ്ച രാത്രി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിൻസിയും അൽഹാനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് വിദേശത്താണ്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹങ്ങള്‍ സംസ്കരിച്ചു.
മരണത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്.






