
മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട ഗായകനാണ് എം.ജി.ശ്രീകുമാര്‍. എം.ജിയെപ്പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ലേഖ. സ്ഥിരമായി തന്റെയും എം.ജിയുടേയും ചിത്രങ്ങളും വിശേഷങ്ങളും പാചക വീഡിയോയും പങ്കുവെച്ച് ലേഖ എത്താറുണ്ട്. മികച്ച സ്വീകാര്യതയാണ് ലേഖ ശ്രീകുമാറിന്റെ വീഡിയോകള്‍ക്ക് ലഭിക്കുന്നത്. യുട്യൂബ് ചാനല്‍ കൂടി ആരംഭിച്ചതോടെ ലേഖയുടെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു. ചെറുതും വലുതുമായ എല്ലാത്തരം വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. എം ജി ശ്രീകുമാറിനെയും ലേഖയെയും പ്രേക്ഷകര്‍ക്ക് പരിചിതമാണെങ്കിലും മക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും അധികമാര്‍ക്കും അറിയില്ല.
ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ലേഖ പങ്കുവച്ച ചിത്രമാണ്. മകള്‍ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നില്ക്കുന്ന ചിത്രമാണ് ലേഖ പങ്കുവച്ചത്. ഫോട്ടോ കണ്ടിട്ട് മകള്‍ നാട്ടിലെത്തിയോ എന്ന് പലരും ചോദിക്കുന്നുണ്ട്. നാലാഴ്ചത്തേയ്ക്ക് എത്തിയെന്ന് ലേഖ മറുപടിയും നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴുത് മടങ്ങുമ്ബോഴുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് തന്റെ മകളെ ലേഖ പരിചയപ്പെടുത്തിയത്. തനിക്കൊരു മകളുണ്ടെന്നും വിവാഹം കഴിഞ്ഞ് അമേരിക്കയിലാണെന്നും പറഞ്ഞിരുന്നു. ഗുരുവായൂരില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രം കണ്ടിട്ട് അമ്മയെ പോലെ സുന്ദരിയാണ് മകളെന്നാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്.
ചിത്രത്തിന് ലഭിച്ച മോശം കമന്റുകള്‍ക്കും ലേഖ നല്ല മറുപടി നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രം കൂടാതെ മകള്‍ക്കും സുഹൃത്തുത്തള്ക്കുമൊപ്പമുളള ചിത്രവും ലേഖ പങ്കുവെച്ചിരുന്നു. മകള്‍ക്കും കൂട്ടുകാരികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും ലേഖ പങ്കുവച്ചിരുന്നു. നാല് പേര് ഒന്നിച്ചുള്ള ചിത്രത്തിന് താഴെയായി ഏത് പെയിന്റിന്റെ പാട്ടകളാണ് എന്നായിരുന്നു ഒരാള്‍ ചോദിച്ചിരുന്നു. ഓക്കെ, നിങ്ങള്‍ക്ക് എന്താണ് പ്രശ്നം, ഈ നാലില്‍ ഏതെങ്കിലും നിങ്ങള്‍ വാങ്ങിക്കുന്നുണ്ടോ എന്നായിരുന്നു ലേഖയുടെ മറുപടി. ലേഖയുടെ മറുപടി ഗംഭീരമായിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്.






