
പഞ്ചസാര പ്രധാനമായും എല്ലാവരും ഉപയോഗിക്കുന്നത് മധുരത്തിന് വേണ്ടിയാണ്. എന്നാല്‍ പഞ്ചസാര മുഖസൗന്ദര്യത്തിനും ഉപയോഗിക്കാം. മൃതകോശങ്ങളെ അകറ്റി ചര്‍മത്തിന് തിളക്കവും മൃദുത്വവും കിട്ടാനാണ് പഞ്ചസാര പ്രധാനമായും ഉപയോഗിക്കുന്നത്. പഞ്ചസാര എങ്ങനെയെല്ലാം ഉപയോഗിക്കാമെന്നു നോക്കാം.
* പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ചേര്‍ത്തു ചൂടാക്കിയാല്‍ ഷുഗര്‍ വാക്സ് റെഡി.
* ഒരു കപ്പ് പഞ്ചസാരയും പഞ്ചസാര അലിയാന്‍ പാകത്തില്‍ ഒലീവ് ഓയിലും ഒരു നാരങ്ങായുടെ നീരും ചേര്‍ത്തു ശരീരം മുഴുവന്‍ പുരട്ടി 5 മിനിറ്റിനു ശേഷം കുളിക്കാം. ശരീരത്തിനു തിളക്കം ലഭിക്കും.
* പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്തു കൈമുട്ടിലും കാല്‍മുട്ടിലും പുരട്ടിയാല്‍ കറുപ്പുനിറം മാറിക്കിട്ടും.
* മുഖത്തിന് ഉണര്‍വും ഉന്മേഷവും നല്കാന് ഒരു ടീസ്പൂണ്‍ പഞ്ചസാരയും 2 ടേബിള്‍സ്പൂണ്‍ ഫേഷ്യല്‍ ക്ലെന്‍സറും അല്പം തേനും ചേര്‍ത്തു മുഖത്തിടാം.
* പഞ്ചസാരയും ആല്‍മണ്ട് ഓയിലും ചേര്‍ത്തു ചുണ്ടുകളില്‍ സ്ക്രബ് ചെയ്താല്‍ മൃതകോശങ്ങള്‍ അകന്നു ചുണ്ടിലെ കറുപ്പു നിറം മാറിക്കിട്ടും.






