
മുംബൈ: ശ്രീരാമൻ ജനിച്ചില്ലായിരുന്നെങ്കിൽ ബി.ജെ.പി എന്ത് പ്രശ്നം ഉന്നയിച്ചാണ് തെരഞ്ഞെടുപ്പുകളെ നേടുകയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
ഏപ്രിൽ 12ന് നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ കോലാപ്പൂർ നോർത്ത് സീറ്റിൽ നിന്നുള്ള മഹാ വികാസ് അഘാഡിയുടെ സ്ഥാനാർഥി ജയശ്രീ ജാദവിന് വേണ്ടിയുള്ള പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാമനവമിയാണ്. ഇവിടെ ശ്രീരാമൻ ജനിച്ചില്ലായിരുന്നെങ്കിൽ ബി.ജെ.പി രാഷ്ട്രീയത്തിൽ എന്ത് പ്രശ്നമുന്നയിച്ചാണ് പിടിച്ചുനിൽക്കുകയെന്ന് എനിക്ക് അത്ഭുതമുണ്ട്. അവർ എപ്പോഴും രാഷ്ട്രീയത്തിൽ സാമുദായിക പ്രശ്നങ്ങളെ മുൻനിരയിൽ നിർത്തി പ്രശ്നവത്ക്കരിക്കാനാണ് ശ്രമിക്കാറുള്ളതെന്നും താക്കറെ പറഞ്ഞു.






