
ദുൽഖർ സൽമാൻ നായകനാവുന്ന പുതിയ തെലുങ്ക് ചിത്രം ‘സീതാ രാമം’ ഗ്ലിംപ്സ് വീഡിയോയെത്തി. ഒരു പട്ടാളക്കാരന്റെ വേഷത്തിലാണ് ചിത്രത്തിൽ ദുൽഖർ. രശ്മിക മന്ദാന, മൃണാൾ താക്കൂർ എന്നിവരാണ് നായികമാർ. സുമന്ത് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.
‘ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ’ എന്ന ടാഗ് ലൈനോടുകൂടിയാണ് വീഡിയോ. ഹനു രാഘവപുടിയാണ് സംവിധായകൻ. വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനവും പി.എസ്. വിനോദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. വൈജയന്തി മൂവീസും സ്വപ്ന സിനിമയും ചേർന്നാണ് നിർമാണം.







Comments