വളര്‍ച്ചയുടെ സന്തോഷം ജീവനക്കാര്‍ക്ക് കാര്‍ വാങ്ങി നല്കി ആഘോഷമാക്കി ഐടി കമ്പനി. 'ഐഡിയാസ് 2 ഐടി' എന്ന കമ്പനിയാണ് ജീവനക്കാര്‍ക്കായി 100 കാറുകള്‍ സമ്മാനം നല്‍കിയത്. 10 കോടിയോളം രൂപ ഇതിനായി ചിലവഴിച്ചു. കാറുകള്‍ കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ മുരളി വിവേകാനന്ദനും ഭാര്യയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രിയും ചേര്‍ന്നാണ് കൈമാറിയത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ വാര്‍ഷിക വരുമാനത്തില്‍ 56 ശതമാനം വര്‍ധനവുണ്ടായെന്നും ജീവനക്കാരുടെ ഒത്തൊരുമയും പ്രയ്തനവുമാണ് ഈ വളര്‍ച്ചയ്ക്ക് പിന്നിലെന്നും അതുകൊണ്ട് ഈ സമ്പത്ത് അവരുമായി പങ്കിടുകയാണ് എന്നായിരുന്നു സിഇഒ ആയ ഗായത്രിയുടെ പ്രതികരണം. 12 ലക്ഷം രൂപ വരെ വിലയുള്ള കാറുകളാണു വിവിധ ശ്രേണിയിലുള്ള ജീവനക്കാര്‍ക്കായി നല്‍കിയത്.






