കൃഷി ചെയ്ത് നൂറ് മേനി വിളയിക്കുന്ന നിരവധി കര്‍ഷകരുടെ വാര്‍ത്തകള്‍ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ വിളവെടുപ്പിലെ തന്റെ റെക്കോര്‍ഡ് തന്നെ വീണ്ടും തകര്‍ത്ത ഒരു കര്‍ഷകന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഒറ്റ തണ്ടില്‍ നിന്ന് ആയിരത്തിലധികം തക്കാളി വിളയിപ്പിച്ച് ബ്രിട്ടീഷ് യുവാവ് ശ്രദ്ധേയനാകുന്നത്. ഡൗഗ്ലസ് സ്മിത് എന്ന കര്‍ഷകനാണ് റെക്കോര്‍ഡില്‍ ഇടം നേടിയത്.
2021ലാണ് ഡൗഗ്ലസിന്റെ തോട്ടത്തിലെ തക്കാളിച്ചെടിയിലെ ഒരു തണ്ടില്‍ 1,269 തക്കാളികള്‍ വിളഞ്ഞത്. 2020ല്‍ ഇത് 839 എണ്ണമായിരുന്നു. അന്ന് 10 വര്‍ഷത്തെ റെക്കോര്‍ഡാണ് ഡൗഗ്ലസ് തകര്‍ത്തത്. പിന്നീട് മാസങ്ങള്‍ക്ക് ശേഷം സ്വന്തം റെക്കോര്‍ഡ് തന്നെ ഇദ്ദേഹം തകര്‍ക്കുകയായിരുന്നു. തന്റെ കഠിനപ്രയത്നവും ഇതിനായുള്ള പഠനങ്ങളുമാണ് നേട്ടത്തിന് പിന്നിലെന്നാണ് ഡൗഗ്ലസ് പറയുന്നത്. ശാസ്ത്രീയമായ ലേഖനകളെല്ലാം വായിച്ചു. ലാബില്‍ ടെസ്റ്റ് ചെയ്ത മണ്ണ് സാമ്പിളുകള്‍ ഉപയോഗിച്ചു. ഇങ്ങനെയെല്ലാമാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചതെന്ന് ഡൗഗ്ലസ് വ്യക്തമാക്കുന്നു. ഡൗഗ്ലസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Comments