
അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആവേശത്തോടെ സ്വീകരിച്ച സിനിമയാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പിറന്ന പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ഹൃദയം.’ ആ സിനിമ കണ്ടവരാരും തന്നെ അതിലെ ഒരു കഥാപാത്രത്തെയും അത്ര പെട്ടെന്ന് മറക്കില്ല. അക്കൂട്ടത്തില്‍ പ്രധാനിയാണ് സെല്വയെന്ന കഥാപാത്രം. അരുണിനും കൂട്ടുകാര്‍ക്കും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നല്കിയ കഥാപാത്രം. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ആലപ്പുഴക്കാരന് കലേഷ് രാമാനന്ദാണ് ആ കഥാപാത്രത്തെ അനശ്വരമാക്കിയത്. കലേഷിനെസെല്വ എന്നു വിളിക്കാനാണ് ആരാധകര്‍ക്ക് കൂടുതലിഷ്ടം. നല്ലൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് കലേഷ്.
ഇപ്പോഴിതാ കലേഷിനെ കണ്ട സന്തോഷത്തിലാണ് സംവിധായകന് ശങ്കര്‍ രാമകൃഷ്ണന്. ‘‘കലേഷ് രാമാനന്ദ്, ഹൃദയം സിനിമയിലെ ഹൃദയംഗമമായ പ്രകടനം കാഴ്ചവെച്ച മികച്ച നടന്. ഒരു കാപ്പി കുടിച്ചുകൊണ്ട് സംസാരിക്കാന്‍ അവസരം കിട്ടി. എളിമയും ശ്രദ്ധയുമുള്ള അദ്ദേഹം, വരാനിരിക്കുന്ന പ്രോജക്ടുകളിലൂടെ പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിക്കാന്‍ കഠിനമായി പരിശ്രമിക്കുന്നതായി തോന്നുന്നു. തമിഴിലും മലയാളത്തിലും ഹിന്ദിയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. എല്ലാ ആശംസകളും.’’ ഇങ്ങനെ കുറിച്ച് കൊണ്ട് ശങ്കര്‍ രാമകൃഷ്ണന് ഇവരൊരുമിച്ചുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.






