
ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഐഫോണ്‍ 13 സ്മാര്‍ട്ഫോണിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചെന്ന് സ്ഥിരീകരിച്ച് ആപ്പിള്‍. ആഗോള നിര്‍മാണ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ആപ്പിളിന്റെ ഈ പ്രഖ്യാപനം. 2017-ല്‍ ഐഫോണ്‍ എസ്ഇ നിര്‍മിച്ചു കൊണ്ടാണ് ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണം ആപ്പിള്‍ ആരംഭിച്ചത്.
ഇപ്പോള്‍ ഐഫോണ്‍ 11, ഐഫോണ്‍ 12 തുടങ്ങിയ വിപണിയില്‍ സ്വീകാര്യത നേടിയ ഫോണുകളും ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. ഐഫോണ്‍ 11, 12, 13 ഫോണുകള്‍ ഫോക്സ്കോണ്‍ ഫാക്ടറിയിലും, ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 12 എന്നിവ വിസ്ട്രോണ്‍ ഫാക്ടറിയിലും ആണ് നിര്‍മിക്കുന്നത്. പ്രാദേശിക ഉപഭോക്താക്കള്‍ക്കായി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ തുടങ്ങുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ആപ്പിള്‍ പറഞ്ഞു.






