ഇന്ത്യയില്‍ MT-15-ന്റെ പുതുതലമുറ പതിപ്പിനെ അവതരിപ്പിച്ച് യമഹ. 1.59 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് മോട്ടോര്‍സൈക്കിളിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നവീകരിച്ച നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ അതിന്റെ ഫെയേര്‍ഡ് സ്പോര്‍ട്സ് ബൈക്ക് സഹോദര പതിപ്പായ R15 V4 അടിസ്ഥാനമാക്കിയുള്ളതാണ്. MT-15 ന്റെ ഏറ്റവും പുതിയ ആവര്‍ത്തനത്തിനായുള്ള ബുക്കിംഗ് ഈ മാസം ആദ്യം തന്നെ കമ്പനി ആരംഭിച്ചിരുന്നു. വൈകാതെ തന്നെ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
സിയാന് സ്റ്റോം (പുതിയത്), റേസിംഗ് ബ്ലൂ (പുതിയത്), ഐസ് ഫ്ലൂ-വെര്‍മില്യണ്‍, മെറ്റാലിക് ബ്ലാക്ക് എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് 2022 MT-15 വരുന്നത്. യമഹ ആരാധകര്‍ MT-15-നെ അതിന്റെ കുറ്റമറ്റ കൈകാര്യം ചെയ്യലിനും പ്രകടനത്തിനും എപ്പോഴും പ്രശംസിച്ചിട്ടുണ്ടെങ്കിലും ഡാര്‍ക്ക് വാരിയറിന്റെ കൂടുതല്‍ വികസിപ്പിച്ച പതിപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നായിരുന്നു യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് ഐഷിന് ചിഹാന അഭിപ്രായപ്പെട്ടു.
പുതിയ MT-15 പതിപ്പ് 2.0 ന്റെ സമാരംഭം, യമഹയുടെ ഉപഭോക്തൃ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയുന്നതിന്റെ മികച്ച പ്രതിനിധാനമാണ്, അതിന്റെ നിലവിലുള്ള 'ദി കോള്‍ ഓഫ് ദി ബ്ലൂ' ബ്രാന്‍ഡ് തന്ത്രത്തിന്റെ ഭാഗമായി കൂടിയാണ് ഈ നവീകരണം. പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യയും ഉപയോഗിച്ച്, വാരാന്ത്യ സവാരികള്‍ക്കും ദൈനംദിന യാത്രാ ആവശ്യങ്ങള്‍ക്കും ഇടയില്‍ മികച്ച സന്തുലിതാവസ്ഥ കൈവരിക്കുന്ന പ്രീമിയം സ്ട്രീറ്റ്-നേക്കഡ് മോട്ടോര്‍സൈക്കിള്‍ തിരയുന്ന കൂടുതല്‍ യുവ റൈഡര്‍മാരെ MT-15 പതിപ്പ് 2.0 ആകര്‍ഷിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഐഷിന് ചിഹാന വ്യക്തമാക്കി.






