കൊല്ലം: മൈലാപ്പൂരില്‍ ഒരു വീട്ടില്‍ കയറിയ മൂര്‍ഖനെ പിടിക്കുന്നതിനിടെ പാമ്പുപിടുത്തക്കാരന് കടിയേറ്റു. പാമ്പുപിടുത്തക്കാരന് സന്തോഷിനാണ് കടിയേറ്റത്. വലയില്‍ കുരുങ്ങിയ പാമ്പിനെ രക്ഷിക്കുന്നതിനിടെയാണ് കടിയേറ്റത്.
രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വീട്ടിലെ ടാങ്കില്‍ മത്സ്യത്തെ വളര്‍ത്തിയിരുന്നു. ഇത് തുടര്‍ച്ചയായി നഷ്ടപ്പെടുന്നതോടെയാണ് വീട്ടുകാര്‍ വലയിട്ടത്. ഇതിലാണ് മൂര്‍ഖന്‍ പാമ്പ് കുടുങ്ങിയത്.
വലയില്‍ നിന്നും പാമ്പിനെ പുറത്തെടുക്കുന്നതിനിടെയാണ് സന്തോഷിന്റെ കയ്യിലെ പെരുവിരലില്‍ കടിയേറ്റത്. പാമ്പിനെ സുരക്ഷിതമായി ടിന്നില്‍ അടച്ചശേഷമാണ് സന്തോഷ് ആശുപത്രിയില്‍ ചികിത്സ തേടിയത്.






