
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് , ഏഷ്യന്‍ ഗെയിംസ് എന്നിവയ്ക്കുളള സിലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നില്ലെന്ന് ബാഡ്മിന്റന്‍ താരം സൈന നെഹ്വാള് ബാഡ്മിന്റന്‍ അസോസിയേഷന് ഓഫ് ഇന്ത്യയെ അറിയിച്ചു.
15 മുതല്‍ 20 വരെ നടക്കുന്ന ട്രയല്‍സിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് , ഏഷ്യന്‍ ഗെയിംസ്, തോമസ് കപ്പ്, യൂബര്‍ കപ്പ് എന്നിവയ്ക്കു താരങ്ങളെ തിരഞ്ഞെടുക്കുന്നത്. ഇതോടെ 2 ഗെയിംസിലും സൈന പങ്കെടുക്കാനുളള സാധ്യത മങ്ങി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ നിലവിലെ ചാംപ്യനാണ് സൈന. രണ്ടു വര്‍ഷമായി പരുക്കിന്റെ പിടിയിലാണ്.





