
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ് 2. ആദ്യ ഭാഗം ഇറങ്ങിയപ്പോള്‍ മുതല്‍ ഈ ബ്രഹ്മാണ്ഡചിത്രത്തിനു വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. റോക്ക് സ്റ്റാര്‍ യാഷ് ഈ സിനിമയിലൂടെയാണ് ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായത്. ലോകത്തെ ദുരിതത്തിലാക്കിയ മഹാമാരി കോവിഡ് കാരണം പലതവണ റിലീസ് മാറ്റിയ ചിത്രം ഏപ്രില്‍ 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ സിനിമയുടെ റിലീസിനു മുമ്പായി നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി റോക്ക് സ്റ്റാര്‍ യാഷ്.
കര്‍ണാടകത്തിലെ വിശാഖത്തിലെ സിംഹാചലം നരസിംഹസ്വാമി ക്ഷേത്രത്തിലാണ് താരം എത്തിയത്. കറുപ്പ് ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച് ഷാള്‍ അരയില്‍ ചുറ്റിയാണ് താരം ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയത്. അതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
കര്‍ണാടകത്തിലെ വിശാഖത്തിലെ സിംഹാചലം നരസിംഹസ്വാമി ക്ഷേത്രത്തിലാണ് താരം എത്തിയത്. കറുപ്പ് ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച് ഷാള്‍ അരയില്‍ ചുറ്റിയാണ് താരം ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയത്. അതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഗണേശ ഭഗവാന്റെ അനുഗ്രഹം തേടി യാഷ് കര്‍ണാടകയിലെ പ്രശസ്തമായ ആനെഗുഡ്ഡെ വിനായക ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു.
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കെ.ജി.എഫ്. ചാപ്റ്റര്‍ 2ന്റെ അഞ്ചു ഭാഷകളിലുള്ള ട്രെയിലര്‍ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ബംഗളൂരുവില്‍ നടന്ന ചടങ്ങ് പ്രമുഖ ബോളിവുഡ് സംവിധായകനും അവതാരകനുമായ കരണ്‍ ജോഹറാണ് ഹോസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനനിമിഷമാണിതെന്ന് കരണ്‍ ജോഹര്‍ പറഞ്ഞിരുന്നു. ചടങ്ങില്‍ കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ്‍, കന്നട നടന് ശിവരാജ് കുമാര്‍, ബോളിവുഡ് താരം സഞ്ജയ് ദത്ത്, മലയാളത്തില്‍ നിന്ന് പൃഥ്വിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിച്ചിരിക്കുന്നത്.
കേരളത്തില്‍ കെ.ജി.എഫ്. ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഇന്ത്യന്‍ സിനിമാലോകത്ത് ഏറെ ചലനം സൃഷ്ടിച്ച കന്നഡ ചിത്രമാണ് 2018-ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ്. യഷ് നായകനായ ചിത്രം മൊഴിമാറ്റി തമിഴ്, മലയാളം, ഹിന്ദി, തെലുഗു അടക്കം വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുകയും എല്ലായിടങ്ങളിലും ബോക്സോഫീസില്‍ വന്‍വിജയമാകുകയും ചെയ്തിരുന്നു. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് ലഭിച്ച വന്സ്വീകാര്യതയില് നിന്നുകൊണ്ടുതന്നെയാണ് ഈ വിഷുവിന് കെ.ജി.എഫ്. ചാപ്റ്റര്‍ ടു പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
റോക്കിയും അധീരയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെയാകും രണ്ടാംഭാഗത്തിന്റെ പ്രധാന ഹൈലൈറ്റ്. നായകന് യഷിനുപുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാംഭാഗത്തില്‍ എത്തുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്. ഇവര്‍ക്ക് പുറമെ പ്രകാശ് രാജ്, രവീണ ടണ്ഠന്, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.







Comments