
കോഴിക്കോട്: നടി സുരഭി വഴിയരികിൽ നിന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂർ പഞ്ചായത്തിൽ വയലശേരി മുസ്തഫ (39) ആണ് മരിച്ചത്.
ഭാര്യയെയും കുഞ്ഞിനേയും അന്വേഷിച്ച് ഇറങ്ങി, ജീപ്പ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് വഴിയരികിൽ കുഴഞ്ഞു വീണ മുസ്തഫയെ സുരഭിലക്ഷ്മിയാണ് പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ,കുറച്ചു സമയത്തിനുള്ളിൽ മരണവും സംഭവിച്ചിരുന്നു. ഈ വിവരം നടിയോ പൊലീസോ അറിഞ്ഞിരുന്നില്ല.






