
വാഷിങ്ടൻ: ഇന്ത്യയ്ക്കു മുറിവേറ്റാൽ ഒരാളെയും വെറുതേവിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ നൽകിയിരിക്കുന്നത്.
ചൈനയുമായി ലഡാക്ക് അതിർത്തിയിലുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ചാണ് പ്രതിരോധമന്ത്രി പ്രസ്താവിച്ചത്. ഇന്ത്യൻ സൈനികരുടെ ധീരപ്രകടനത്തെ അദ്ദേഹം എടുത്തുപറഞ്ഞു.
‘ഇന്ത്യൻ സൈനികർ എന്താണ് ചെയ്തതെന്ന് എനിക്ക് പുറത്തു പറയാനാകില്ല, സർക്കാരിന്റെ തീരുമാനങ്ങൾ എന്താണെന്നതും. പക്ഷേ, ചൈനയ്ക്ക് കൃത്യമായി ആ സന്ദേശം കിട്ടി – മുറിവേറ്റാൽ ഇന്ത്യ ഒരാളെയും വെറുതേവിടില്ല എന്നത്.’ അദ്ദേഹം പറഞ്ഞു.
ഇന്ത്യ – യുഎസ് മന്ത്രിതല ചർച്ചയ്ക്ക് വാഷിങ്ടണിലുള്ള അദ്ദേഹം പിന്നീട് ഹവായിലും സാൻഫ്രാൻസിസ്കോയിലും എത്തുകയായിരുന്നു.






