
വിഷു ആശംസകൾ പങ്കുവെച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ചിത്രം വൈറൽ. മുണ്ടും ഷർട്ടും ധരിച്ച് കൂളിങ് ഗ്ലാസ് വെച്ച് സ്റ്റൈലൻ ലുക്കിലാണ് താരം ചിത്രത്തിൽ. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
പുഴു, ദി ബ്രെയിൻ: സി.ബി.ഐ 5, നൻപകൽ നേരത്ത് മയക്കം എന്നിവയാണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങൾ.






