നിരവധി പുതുമകളുമായി എത്തുന്ന ടാറ്റയുടെ ഏറ്റവും പുതിയ കണ്‍സെപ്റ്റാണ് കേര്‍വ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ത്ത ക്യാബിനാണ് വാഹനത്തിന്. മൂന്നു തട്ടുകളായുള്ള ഡാഷ്ബോര്‍ഡിന്റെ ആദ്യ ഭാഗത്തില്‍ ഫാബ്രിക്കും രണ്ടാം ഭാഗത്തില്‍ എല്‍ഇഡി സ്ട്രിപ്പും മൂന്നാം ഭാഗത്തില്‍ ആങ്കുലര്‍ ആകൃതിയും നല്കിയിരിക്കുന്നു. സ്വതന്ത്രമായി നില്ക്കുന്ന രണ്ടു ഡിജിറ്റല്‍ സ്ക്രീനാണ് വാഹനത്തില്‍ ഒന്ന് ഇന്ഫോര്ടെയിന്മെന്റ് സിസ്റ്റവും മറ്റൊന്ന് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി പ്രവര്‍ത്തിക്കുന്നു. കൂടാതെ രണ്ടു സ്പോക്ക് സ്റ്റിയറിങ് വീല്‍, പനോരമിക് സണ്‍റൂഫ്, ഫ്ലോട്ടിങ് സെന്റര്‍ കണ്‍സോള്‍ എന്നിവയുമുണ്ട്.
ടാറ്റയുടെ പുതിയ ഡിജിറ്റല്‍ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് വാഹനത്തിന്റെ രൂപകല്പന. ബോണറ്റിലെ ഫുള്‍ ലെങ്ത് എല്‍ഇഡി ബാര്‍, ട്രയാങ്കുലര്‍ കണ്‍സോളിലെ ഹെഡ്ലാംപ്, കൊത്തിയെടുത്തു പോലുള്ള ബംബര്‍ എന്നിവ മുന്‍ഭാഗത്തിന് മികച്ച കാഴ്ച നല്കുന്നു. ട്രയാങ്കുലര്‍ രൂപമാണ് എയര്‍വെന്റുകള്‍ക്ക്. നോച്ച്ബാക്ക് ശൈലിയിലാണ് ബൂട്ട്. വലിയ വീല്‍ആര്‍ച്ചുകള്‍, മസ്കുലറായ ഷോള്‍ഡര്‍ ലൈന്‍, പിന്നിലെ ഫുള്‍ ലെങ്ത് ടെയില്‍ ലാംപ് എന്നിവയുണ്ട്.
ടാറ്റയുടെ ജനറേഷന് 2 ഇവി ആര്‍കിടെക്ച്ചറിലാണ് പുതിയ വാഹനത്തിന്റെ കണ്‍സെപ്റ്റ്. വ്യത്യസ്ത കപ്പാസിറ്റിയുള്ള ബാറ്ററികളും പവര്‍ട്രെയിനുകളും ഈ വാഹനത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. തുടക്കത്തില്‍ ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 400 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ചുള്ള മോഡലായിരിക്കും കേര്‍വ്. ഇലക്ട്രിക് മോഡലിന് ശേഷം പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുള്ള മോഡലും കമ്പനി പുറത്തിറക്കും.






