കെജിഎഫ് ചാപ്റ്റര്‍ 2'വും വിജയ് ചിത്രം'ബീസ്റ്റും' അടുത്തടുത്ത ദിവസങ്ങളില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെതന്നെ തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒരു വലിയ ബോക്സോഫീസ് ക്ലാഷ് പ്രതീക്ഷിച്ചിരുന്നത്. ഏപ്രില്‍ 13നാണ് ബീസ്റ്റ് റിലീസ് ചെയ്തത്. ആദ്യദിനങ്ങള്‍ കൊണ്ട് തന്നെ സിനിമ 100 കോടിയോളം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ റിലീസിന് പിന്നാലെ ബീസ്റ്റിന്റെ കളക്ഷനില്‍ വലിയ ഇടിവ് സംഭവിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.
ആദ്യദിനത്തില്‍ 65 കോടിയോളം രൂപ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്ന് നേടിയെങ്കിലും ബീസ്റ്റ് രണ്ടാം ദിനത്തില്‍ 32 കോടി മാത്രമാണ് കളക്ട് ചെയ്തത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും മാറ്റിനി ഷോയ്ക്ക് പോലും ടിക്കറ്റുകള്‍ ലഭ്യമാണ്. ബീസ്റ്റിന്റെ ഹിന്ദി പതിപ്പ് 15 ലക്ഷം രൂപ മാത്രമാണ് നേടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ ഹിന്ദി കളക്ഷന്‍ ഇതിനകം 100 കോടിയിലേക്ക് കടക്കുകയാണ്. ലോകമെമ്പാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയില്‍ സിനിമ 6500 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദി പതിപ്പ് മാത്രം 4000ത്തില്‍ അധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.






