
മകളുടെ വിവാഹത്തിന് ഐറ്റം ഡാൻസിന് ചുവടുവെച്ച് അച്ഛൻ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. വധുവിന്റെ അച്ഛൻ 'പുഷ്പ: ദി റൈസ്' എന്ന സിനിമയിലെ സാമന്തയുടെ 'ഊ അന്തവാ, ഊ ഊ അന്തവാ...' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നതായി കാണാം. അതിഥികളെല്ലാം തന്നെ മാത്രം നോക്കുന്നത് ശ്രദ്ധിക്കാതെ നൃത്തത്തിന് ചുവടുകൾ തീർക്കുകയാണ് അദ്ദേഹം.
പാട്ടിൽ നടൻ അല്ലു അർജുൻ ചെയ്യുന്ന അതേ രീതിയിലാണ് അച്ഛൻ സ്റ്റേജിലേക്കുള്ള ഗ്രാൻഡ് എൻട്രി നടത്തുന്നത്. തന്റെ പിന്നിൽ ഒരു യുവ നിരക്കൊപ്പം പിതാവ് തന്റെ മികച്ച നീക്കങ്ങൾ പുറത്തെടുത്ത് നിറഞ്ഞ കൈയടികളോടെ സദസ്സിൽ നിന്ന് ഉച്ചത്തിലുള്ള ആഹ്ലാദത്തെ സ്വീകരിച്ചു. അവിശ്വസനീയമായ ആത്മവിശ്വാസത്തോടെ അദ്ദേഹം തന്റെ സംഘത്തെ നയിച്ചു. ചില സമയങ്ങളിൽ, യുവ നർത്തകർ പോലും അദ്ദേഹത്തിന്റെ നീക്കങ്ങളെ നോക്കിനിന്ന് പോകുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
“വധുവിന്റെ അച്ഛൻ ഡാൻസ് ഫ്ലോർ ഏറ്റെടുക്കുമ്പോൾ,” എന്ന് കൊറിയോഗ്രാഫർ ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിന് അടിക്കുറിപ്പ് നൽകി.
വീഡിയോയ്ക്ക് 8.27 ലക്ഷം കാഴ്ചകളും 63,000-ലധികം ലൈക്കുകളും ലഭിച്ചു. വധുവിന്റെ അച്ഛന്റെ നൃത്തം പ്രശംസിച്ച് നിരവധി പേരാണ് വീഡിയോയിൽ തങ്ങളുടെ ആവേശം പങ്കുവെച്ചിരിക്കുന്നത്.
“ഇന്ന് ഞാൻ ഇൻസ്റ്റഗ്രാമിൽ കണ്ട ഏറ്റവും മികച്ച കാര്യം,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
“അദ്ദേഹം എല്ലാവരേയും കടത്തിവെട്ടിക്കളഞ്ഞു,” മറ്റൊരാൾ പറഞ്ഞു.
“ഇതിലും നല്ല ഒരു കാര്യം കണ്ടിട്ടില്ല. അദ്ദേഹത്തിന് സ്റെപ്സ് കൃത്യമായിരുന്നു, ”മൂന്നാം ഉപയോക്താവ് പറഞ്ഞു.
തീർത്തും രസകരമായിരുന്നു മറ്റൊരാളുടെ കമന്റ്. ഈ പിതാവിന്റെ അതിശയകരമായ നൃത്തം ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവിനെ ഇങ്ങനെ കമന്റ് ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുന്നു. അദ്ദേഹം എഴുതി, "ഇത് എന്റെ പിതാവിന്റെ ഇപ്പോഴത്തെ പ്രിയപ്പെട്ട ഗാനമാണ്. അദ്ദേഹം എന്റെ വിവാഹത്തിന് ഇതുപോലെ തയ്യാറെടുക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. എങ്കിൽ എന്റെ വിവാഹത്തിൽ ശ്രദ്ധ മുഴുവൻ അദ്ദേഹത്തിനാവും," ഉപയോക്താവ് കുറിച്ചു.
സൂപ്പർ സ്റ്റാർ അല്ലു അർജുൻ നായിക രശ്മിക മന്ദാനയ്ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് 'പുഷ്പ: ദ റൈസ്'. അല്ലു അർജുനൊപ്പം സാമന്ത റൂത്ത് പ്രഭു അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇന്ത്യയിലുടനീളം ഗാനം വൻ ഹിറ്റായി മാറി.






