പുതിയ മോഡലിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്. F 900 XR-ന്റെ നവീകരിച്ച പതിപ്പിനെയാണ് കമ്പനി ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നവീകരണങ്ങളോടെ എത്തുന്ന മോഡലിന് ഇപ്പോള്‍ 12.30 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 2020-ല്‍ ആദ്യമായി സമാരംഭിച്ച ബിഎംഡബ്ല്യു F 900 XR-ന് 2022-ലാണ് ബിഎസ് VI എഞ്ചിനും പുതിയ സുരക്ഷാ ഫീച്ചറുകളും ഉള്‍പ്പെടെ ഒന്നിലധികം അപ്ഡേറ്റുകള് ലഭിക്കുന്നത്.
2022 ബിഎംഡബ്ല്യു F 900 XR പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റുകളായിട്ടാകും (CBU) രാജ്യത്ത് ലഭ്യമാകുക. 2022 ജൂണില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള F 850 GS പ്രോ, F 850 GS അഡ്വഞ്ചര്‍ പ്രോ എന്നിവയുടെ അവതരണ വേളയില്‍ തന്നെയായിരുന്നു ഇതിന്റെയും അവതരണം. അഡ്വഞ്ചര്‍ സ്പോര്‍ട്സ് ടൂററായ ബിഎംഡബ്ല്യു F 900 XR-ന്റെ പുതിയ പ്രൊഫൈല്‍, യഥാര്‍ത്ഥ XR-ന്റെ വ്യതിരിക്തവും ഫ്യുച്ചറിനെ അടിസ്ഥാനമാക്കിയുള്ളതുമായ റൈഡിംഗിനെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന ശക്തമായ ഫീച്ചറുകളുമായി സംയോജിപ്പിച്ചിരിക്കുന്നുവെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാഹ പറഞ്ഞു. സ്പോര്‍ട്ടി റൈഡിംഗ് രസകരവും നേരായ കൈകാര്യം ചെയ്യലും അതുല്യമായ സവിശേഷതകളും ഈ ബൈക്കിനെ ആത്യന്തിക ത്രില്‍ അന്വേഷിക്കുന്നവര്‍ക്ക് ഒരു മൂല്യവര്‍ദ്ധിത പാക്കേജാക്കി മാറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ മുമ്പത്തെ മോഡലില്‍ നിന്നുള്ള മിക്ക ഘടകങ്ങളും നവീകരണങ്ങളോടെ എത്തുന്ന മോഡലും നിലനിര്‍ത്തുന്നു. ലൈറ്റ് വൈറ്റ്, സ്റ്റൈല്‍ സ്പോര്‍ട് റേസിംഗ് റെഡ് പെയിന്റ് വര്‍ക്കുകളില്‍ ഇത് ലഭ്യമാണ്. 2022 ബിഎംഡബ്ല്യു F 900 XR-ല്‍ ഡ്യുവല്‍ ഹെഡ്ലാമ്പുകള്‍, ചെറിയ വിസര്‍, ഷാര്‍പ്പായിട്ടുള്ള ഫെയ്സ് എന്നിവ ഉള്‍പ്പെടുന്നു. ഫ്യുവല്‍ ടാങ്ക് ആര്ക്കിടെക്ച്ചറിംഗും ബ്രൗണ്‍ നിറത്തിലുള്ള പാനലുകളാല്‍ ചുറ്റപ്പെട്ടതുമാണ്, ഇത് മോട്ടോര്‍സൈക്കിളിന് വീതിയും മസ്കുലര്‍ ഭാവനും നല്കുന്നു.
പിന്‍ഭാഗം മിനിമലിസ്റ്റിക് ആണെന്ന് വേണം പറയാന്‍. മോട്ടോര്‍സൈക്കിളിന് മുന്നില്‍ 43 mm ഗോള്‍ഡ് ഫിനിഷ് ചെയ്ത അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളിലും കട്ടിയുള്ള 120/70 XR 17 റബ്ബറില്‍ പൊതിഞ്ഞ 17 ഇഞ്ച് ഡൈ-കാസ്റ്റ് അലുമിനിയം വീലുമാണ് ലഭിക്കുന്നത്. പിന്നിലേക്ക് വന്നാല്‍ 180/55 ZR 17 റബ്ബറില്‍ പൊതിഞ്ഞ 17 ഇഞ്ച് ഡൈ-കാസ്റ്റ് അലുമിനിയം ഉണ്ട്. 2022 ബിഎംഡബ്ല്യു F 900 XR-ന് 4-പിസ്റ്റണ്‍ ബ്രെംബോ റേഡിയല്‍ കാലിപ്പറുകള്‍ക്കൊപ്പം ഡബിള്‍ 320 mm ഡിസ്കുകളും ലഭിക്കുന്നു, പിന് ചക്രത്തിന് സിംഗിള്‍-പിസ്റ്റണ്‍ ഫ്ലോട്ടിംഗ് കാലിപ്പറോടുകൂടിയ 265 mm ഡിസ്കും ലഭിക്കുന്നു.






