ഹവാന: കഴിഞ്ഞദിവസം അന്തരിച്ച വിപ്ലവ നായകന് ഫിഡല്‍ കാസ്ട്രോയുടെ സംസ്കാര ചടങ്ങില്‍ മലയാളി സാന്നിദ്ധ്യം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ് പങ്കെടുക്കുന്നതിനായി പോകുന്നത്. സിപിഎം പ്രതിനിധി ആയാണ് അദ്ദേഹം യാത്ര തിരിക്കുന്നത്. ചൊവ്വാഴ്ച്ച അദ്ദേഹം ഹവാനയില്‍ എത്തും. ഡിസംബര്‍ നാലിന് സാന്റിയാഗോയില്‍ വച്ചാണ് സംസ്കാര ചടങ്ങുകള്‍. ഒന്‍പത് വരെ രാജ്യത്ത് ദുഖാചരണത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന വിലാപയാത്രയ്ക്ക് ശേഷമാണ് ഡിസംബര്‍ നാലിന് കാസ്ട്രോയുടെ ചിതാഭസ്മം സാന്റിയാഗോയിലെ കല്ലറയില്‍ സ്ഥാപിക്കും. അമേരിക്കയുടെ 638 വധശ്രമങ്ങളെ അതിജീവിച്ചാണ് ക്യൂബന്‍ ഭരണാധികാരി എട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു.
ഇന്ത്യന്‍സമയം ശനി രാവിലെ ഒന്‍പത് മണിയോടെയാണ് വിപ്ലവ നായകന് നോകത്തോട് വിടപറഞ്ഞത്. സഹോദരനായ റൗള്‍ കാസ്ട്രോ തന്നെയാണ് വിവരം പുറം ലോകത്തെ അറിയിച്ചത്.






