
നരുവാമൂട്: യുവതിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരനുള്പ്പെടെയുള്ള നാലു പേര് പിടിയില്‍. അമിതമായി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. യുവതി അപകടനില തരണം ചെയ്തു.
വിവാഹിതയായ യുവതി അടുത്തിടെ പരിചയപ്പെട്ട യുവാവുമായി ചൂഴാറ്റുകോട്ടയ്ക്ക് സമീപമുള്ള വീട്ടിലെത്തുകയായിരുന്നു. അവിടെ വെച്ച് പോലീസുദ്യോഗ്സഥനുള്പ്പെടെ നാലു പേര് ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് യുവതി മൊഴി നല്കി. ആശുപത്രി അധികൃതരാണ് സംഭവം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് യുവതിയുമായി ബന്ധമുള്ളയാളുടെ ഫോണ്‍ നമ്പര്‍ വഴി പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.






