
മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ആദ്യത്തെ കൺമണിയാണ് ഇസഹാഖ്. ഇസയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി ഉണ്ണിമായ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയും രസികൻ കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
‘ഇസ്സുവിന് മൂന്ന് വയസ് തികയുന്നു കൊറോണ ഭയന്ന് സ്കൂളിൽ പോകാൻ വിസമ്മതിക്കുകയാണ് അവൻ. എത്ര പെട്ടന്നാണവൻ വളരുന്നത്. തമാശകളുടേയും സ്നേഹത്തിന്റെയും കുറുമ്പുകളുടേയും ലോകം ഡാഡിബോയ് കുഞ്ചാക്ക്സിനും മമ്മിഗേൾ പ്രിയകൊച്ചിനുമായി അവൻ കെട്ടിപ്പെടുത്തു. എല്ലാത്തിനുമുപരി അവൻ എന്റെ ബട്ടർബൻ ബോയ്ഫ്രണ്ടാണ്. നമ്മുടെ നാളുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നിനക്ക് സന്തോഷകരമായ, കുസൃതിനിറഞ്ഞ ഒരു നല്ല വർഷം ആശംസിക്കുന്നു’ എന്നാണ് ഉണ്ണിമായ വീഡിയോയ്ക്കൊപ്പം കുറിച്ചത്.






