
നായിക എന്ന പദവി മറികടന്ന് സ്വഭാവനടിയെന്ന പ്രശസ്തി നേടിയ മലയാള താരമാണ് ലെന. നായികയായി തുടക്കം കുറിച്ചെങ്കിലും സ്വഭാവനടിയെന്ന നിലയില്‍ പ്രേക്ഷകമനസ്സിലിടം നേടാന്‍ ലെനയ്ക്ക് കഴിഞ്ഞു. ഇപ്പോള്‍ മലയാള സിനിമയിലെ അഭിവാജ്യ ഘടകമാണ് ലെന. അഭിനയത്തോടൊപ്പം യാത്രകളെയും മനസ്സിലേറ്റിയ ലെന പുതിയ ചുവടുകളുമായി മലയാള സിനിമയ്ക്ക് ഒപ്പമുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി തിളങ്ങുകയാണ് താരമിപ്പോള്‍. അതും വെറുമൊരു കഥാപാത്രത്തിനല്ല ലെനയുടെ ശബ്ദം കിട്ടിയത്. സിനിമാ ചരിത്രത്തില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ 2 യില്‍ ഏറെ കയ്യടി നേടിയ കഥാപാത്രമാണ് രവീണ ടണ്ടണ് അവതരിപ്പിച്ച പ്രധാനമന്ത്രിയുടെ ശബ്ദം മലയാളത്തില്‍ കേട്ടത് ലെനയിലൂടെയാണ്. ഈ സിനിമയ്ക്ക് കേരളത്തിലും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ തനിക്ക് ഏറെ സന്തോഷമുള്ള നിമിഷമാണിതെന്നും കെജിഎഫ് പോലൊരു സിനിമയുടെ ഭാഗാമാകാന്‍ സാധിച്ചത് ഭാഗ്യമാണെന്നും ലെന പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.
‘‘പണ്ട് എന്റെ ശബ്ദത്തെ നിരവധിപ്പേര്‍ വിമര്‍ശിച്ചിരുന്നു. അവിടെ നിന്ന് കെജിഎഫ് പോലൊരു സിനിമയില്‍ ശബ്ദ സാന്നിധ്യമായതില്‍ അഭിമാനിക്കുന്നു. പണ്ട് ഈ ശബ്ദത്തെയാണ് എല്ലാവരും കളിയാക്കിയത്, ശബ്ദമെദ്ദഎന്ന് പറഞ്ഞു. രണ്ടാം ഭാവത്തില്‍ ഞാന്‍ ഫാള്‍സ് വോയ്സിലാണ് ഡബ്ബ് ചെയ്തത്. അന്ന് നായികയ്ക്ക് കിളിനാദം വേണമല്ലോ. എന്റെ വോയിസ് കേള്‍ക്കുമ്പോള്‍ ആളുകള്‍ എന്ത് ശബ്ദമാണ് എന്ന് ചോദിച്ചിട്ടുണ്ട്. അവിടെ നിന്ന് കെജിഎഫ് പോലൊരു സിനിമയില്‍ ശബ്ദ സാന്നിധ്യമായി പങ്കെടുക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു ക്രെഡിറ്റാണ് എനിക്ക്.
സിനിമ കണ്ട ശേഷം എന്നോട് നിരവധിപ്പേര്‍ പറഞ്ഞു ലെനയെ കാണുന്ന ഫീല്‍ വരെയായി എന്ന്. ഞാന്‍ ആവേശത്തോടെയാണ് സിനിമ തിയേറ്ററില്‍ കണ്ടു തീര്‍ത്തത്. കെജിഎഫ് 2 ശരിക്കും ഒരു ബ്രില്ല്യന്റ് സിനിമയാണ്. ശബ്ദത്തിലൂടെയാണെങ്കിലും ആ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് ഒരു ഭാഗ്യമാണ്.
കെജിഎഫിന്റെ മലയാളം പതിപ്പിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് കാരണം ശങ്കര്‍ രാമകൃഷ്ണന്റെ പ്രയത്നമാണ്. ‘പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്’ ഒരു സിനിമ ചെയ്യുമ്പോള്‍ വ്യക്തമായ പ്രൊഫഷനിലസം കാത്തുസൂക്ഷിക്കും. ശങ്കര്‍ രാമകൃഷ്ണന് മലയാളത്തിലേക്ക് പഞ്ചോടെ ഡയലോഗുകള്‍ തര്‍ജ്ജിമ ചെയ്തു. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍, സിനിമ താരങ്ങള്‍ തുടങ്ങി ശബ്ദം നല്കി. അങ്ങനെ ഏറെ മെനക്കെട്ടാണ് മലയാളം വേര്‍ഷന്‍ ഉണ്ടാക്കിയത്. അതിന്റെ ഗുണമാണ് നമ്മള് കാണുന്നത്. ഒരു വലിയ മലയാളം സിനിമ കാണുന്ന പോലെയാണ് നമുക്ക് തോന്നുന്നത്. കുറെ ദിവസങ്ങളെടുത്താണ് ഞാന്‍ ഡബ്ബ് ചെയ്തത്. ഒരു മലയാള സിനിമയിലും ഇങ്ങനെ പറയേണ്ടി വരുമെന്ന് തോന്നുന്നില്ല. എല്ലാം പഞ്ച് ഡയലോഗ്സ് ആണ്. അതിന്റെ എല്ലാ ക്രെഡിറ്റും ശങ്കര്‍ രാമകൃഷ്ണനാണ്.’’ ലെന പറയുന്നത് ഇങ്ങനെ.ൗാപഅ






