
തന്റെ ഏറ്റവും പുതിയ കുടുംബ ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ സൂപ്പർതാരം സുരേഷ് ഗോപി. ഭാര്യ രാധിക, മക്കൾ ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവർക്കൊപ്പമുള്ള ചിത്രം ‘Mine for ever’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സുരേഷ് ഗോപിയും മകൻ ഗോകുലും ആദ്യമായി ഒന്നിക്കുന്ന പാപ്പൻ എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസായിരുന്നു. ട്രെയിലർ ഹിറ്റാണ്. ജോഷിയാണ് സംവിധാനം.






