
ആലിയ–രൺബീര്‍ വിവാഹത്തിന് സാരിയിൽ ശ്രദ്ധ നേടി കരീന കപൂർ. രൺബീറിന്റെ ബന്ധു കൂടിയായ താരം മനീഷ് മൽഹോത്ര സാരിയാണ് വിവാഹത്തിന് ധരിച്ചത്.
ക്ലാസിക് സറി എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്ന പേൾ പിങ്ക് ഓർഗൻസ സാരിയാണിത്. മനീഷ് മൽഹോത്രയുടെ ഖാബ് കലക്ഷനിലേതാണ് ഈ സാരി. എംബ്രോയ്ഡറി നിറഞ്ഞ സ്ട്രാപി ബ്ലൗസാണ് ഇതോടൊപ്പം പെയർ ചെയ്തത്. മോഡേൺ ഡിസൈനിലുള്ള ആഭരണങ്ങളായിരുന്നു ആക്സസറീസ്.
താരത്തിന്റെ ലുക്ക് ഫാഷന്‍ ലോകത്ത് തംരംഗമായി. കരീനയുടെ സഹോദരി കരീഷ്മയും ഇതേ കലക്ഷനിൽനിന്നുള്ള സാരിയാണ് ധരിച്ചത്. ഇതും ശ്രദ്ധ നേടിയിരുന്നു.






