
കഴിഞ്ഞ ദിവസമായിരുന്നു മിനിസ്ക്രീൻ താരം ഐശ്വര്യ ദേവിയുടെ വിവാഹം. സിദ്ധാർഥ് ആണ് വരൻ. ഇപ്പോഴിതാ, വിവാഹവേദിയിൽ താൻ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ. അജഗജാന്തരം സിനിമയിലെ ‘ഓളുളെരൂ’ എന്ന പാട്ടിനൊപ്പമാണ് കൂട്ടുകാരികൾക്കൊപ്പമുള്ള താരത്തിന്റെ നൃത്തം.
‘കല്യാണ ചെക്കൻ: ടീ, മതിയെടീ’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏപ്രിൽ 17ന് ആയിരുന്നു ഇവരുടെ വിവാഹം. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. സീരിയൽ മേഖലയിലെ നിരവധി താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു.






