
ഭർത്താവ് നിക് ജൊനാസിനൊപ്പമുള്ള അവധിക്കാല നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ‘എന്താണ് സ്വപ്നങ്ങൾ നിർമ്മിക്കുന്നത്’ എന്ന കുറിപ്പോടെയാണ് പ്രിയങ്ക സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈസ്റ്റർ ആഘോഷത്തിനിടയിൽ നിന്നുള്ള ചിത്രങ്ങളും പ്രിയങ്ക പങ്കുവെച്ചിരുന്നു.
ജനുവരിയിലാണ്, പ്രിയങ്കയും നിക്കും വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കാനൊരുങ്ങുന്നുവെന്ന സന്തോഷം പങ്കുവെച്ചത്. നിക്കിനും പ്രിയങ്കയ്ക്കും ഒരു പെൺകുഞ്ഞുണ്ടായതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.






