
ബോക്സ്ഓഫിസിൽ റെക്കോർഡ് പ്രകടനവുമായി റോക്കി ഭായിയുടെ പടയോട്ടം തുടരുന്നു. ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് അഞ്ഞൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ഹിന്ദിയിൽ ചിത്രത്തിന്റെ കലക്ഷൻ 200 കോടി രൂപ പിന്നിട്ടു. കേരളത്തിൽ നാലു ദിവസം കൊണ്ട് 28 കോടിയാണ് വാരിയത്. അതേസമയം വിജയ് ചിത്രം ബീസ്റ്റിന്റെ കേരള കലക്ഷൻ (അഞ്ച് ദിവസം) 9.80 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല പറഞ്ഞു. ആന്ധ്രപ്രദേശ്/ തെലങ്കാന ഏരിയയില്‍ ആദ്യ നാലു ദിവസം കൊണ്ടു തന്നെ ‘കെജിഎഫ് 2’ 50 കോടി നേടിയിരുന്നു.
കർണാടക: 73 കോടി, തമിഴ്നാട്: 34.5 കോടി, കേരളം: 28 കോടി, മറ്റ് സംസ്ഥാനങ്ങളിൽനിന്നും: 222 കോടി, നാല് ദിവസത്തെ ആകെ കലക്ഷൻ (ഇന്ത്യ): 442 കോടി.
കെജിഎഫ് 2 ചിത്രത്തിന്റെ ആദ്യദിന ആഗോള കലക്ഷൻ 164 കോടിയായിരുന്നു. രണ്ടാം ദിനം 286 കോടി നേടി കെജിഎഫ് ആദ്യ ഭാഗത്തിന്റെ ഗ്രോസ് കലക്ഷനെ മറികടന്നു. കെജിഎഫ് ഒന്നാം ഭാഗത്തിന്റെ ആകെ കലക്ഷൻ 250 കോടിയായിരുന്നു. 80 കോടി രൂപ മുടക്കിയ ചിത്രമാണ് 250 കോടി മുതൽമുടക്കുള്ള കെജിഎഫ് 2 വിന്റെ കലക്ഷൻ 600 കോടിയിലേക്കു കടക്കുകയാണ്. വരും നാളുകളിൽ ബോക്സ്ഓഫിസിൽ ഈ കന്നട ചിത്രം ചരിത്രം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.







Comments