
ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച ഗായകനാണ് ഉണ്ണി മേനോന്. ഗായകന് അടുത്തിടെ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മലയാള സിനിമയിലെ യുവ അഭിനേത്രി കൈക്കുഞ്ഞായിരുന്നപ്പോള്‍ കൈകളില്‍ എടുത്തു കൊണ്ട് നില്ക്കുന്ന ചിത്രമാണ് ഉണ്ണി പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പും അതിനൊപ്പമുള്ള ചിത്രങ്ങളും ഏറെ ശ്രദ്ധനേടുകയാണ്. നമ്മുടെയൊക്കെ ഇഷ്ടനായിക കൈക്കുഞ്ഞായിരുന്നപ്പോള്‍ പകര്‍ത്തിയ ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ഗായകന് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉണ്ണിയുടെ ഭാര്യയും അമ്മ ഗംഗയും കുഞ്ഞ് മംമ്തയും ഉള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Golden Memories: നമ്മുടെയൊക്കെ ഇഷ്ടനായിക മംമ്ത മോഹന്‍ദാസ് കൈക്കുഞ്ഞായിരുന്നപ്പോള്‍ എടുത്ത ഒരു ചിത്രം. രണ്ടാമത്തെ ചിത്രത്തില്‍ എന്റെ ഭാര്യ സഷിലക്കൊപ്പം കുഞ്ഞു മംമ്തയും അമ്മ ഗംഗയും 1985 ല്‍ ബഹറിനില്‍.






