
ബിഗ് ബോസിലെ മത്സരാർത്ഥിയായും പഞ്ച് ബീറ്റ് സീസൺ 2, മേരി ദുർഗ, ബഡേ ഭയ്യാ കി ദുൽഹനിയ, ബേപ്പന്ന തുടങ്ങിയ ടിവി ഷോകളിൽ അഭിനയിച്ചും ശ്രദ്ധേയയാണ് ഉർഫി ജാവേദ്. ഇപ്പോഴിതാ ഒരു ജീപ്പ് കോംപസ് എസ്യുവി വാങ്ങിയാണ് താരം വാഹനലോകത്ത് ശ്രദ്ധേയയാകുന്നതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫേസ്ലിഫ്റ്റ് ചെയ്ത പതിപ്പിൽ നൽകാത്ത ഹൈഡ്രോ ബ്ലൂ പെയിന്റ് സ്കീമിലാണ് എസ്യുവി പൂർത്തിയാക്കിയിരിക്കുന്നത്. ഇതിനർത്ഥം ഉർഫി സ്വന്തമാക്കിയത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് കോംപസ് ആണെന്നാണ്. മറ്റ് മിഡ്-സൈസ് എസ്യുവികളേക്കാൾ പ്രീമിയം എസ്യുവിയാണ് കോംപസ്, കാരണം അവയേക്കാൾ കൂടുതൽ റോഡ് സാന്നിധ്യമുണ്ട്.
കഴിഞ്ഞ വർഷമാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് കോംപസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കിയത്. വാഹനത്തില്‍ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയില്ല. എന്നാൽ നിരവധി ഫീച്ചർ കൂട്ടിച്ചേർക്കലുകളും പ്രധാന സൗന്ദര്യവർദ്ധക മാറ്റങ്ങളുമുണ്ടായിരുന്നു. കോംപസിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 18.04 ലക്ഷം രൂപ മുതല്‍ 29.59 ലക്ഷം രൂപ വരെയാണ്.
ഇനി ഉർഫി ജാവേദിനെപ്പറ്റി പറയുകയാണെങ്കില്‍, ഉര്‍ഫി തന്റെ അഭിനയ ജീവിതം ആരംഭിച്ചത് 'ദെധി-മേധി ഫാമിലി' എന്ന ടെലിവിഷൻ ഷോയിലൂടെയാണ്. 2016-ൽ 'ബാരെ ഭയ്യാ കി ദുൽഹനിയ' എന്ന സിനിമയിൽ 'ഭബാനി പന്ത്' എന്ന കഥാപാത്രത്തെ ഉര്‍ഫി അവതരിപ്പിച്ചു. അതേ വർഷം തന്നെ, 'ചന്ദ്രനന്ദിനി' എന്ന പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു, 'മേരി ദുർഗ' അവരുടെ ഏറ്റവും ജനപ്രിയമായ ഷോകളില്‍ ഒന്നായിരുന്നു. ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് എയർപോർട്ടിലെത്തിയ താരം അടുത്തിടെ സൈബര്‍ ലോകത്ത് വൈറലായിരുന്നു. 'കീറിയ ജാക്കറ്റ്', 'ജാക്കറ്റ് കീറിയത് അറിഞ്ഞില്ലെന്ന തോന്നുന്നു' തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ വസ്ത്രത്തെ പരിഹസിച്ച് അന്ന് വന്നത്. അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റേതിന് സമാനമായ കോസ്റ്റ്യൂം ധരിച്ചതിനും താരത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചിരുന്നു.






