‘ബീസ്റ്റ്’ സിനിമയുടെ മേക്കിങ് വിഡിയോ പ്രമൊ പുറത്തുവിട്ട് അണിയറ പ്രവർത്തകര്‍. ചിത്രത്തിൽ ചെന്നൈ ഈസ്റ്റ്കോസ്റ്റ് മാൾ ആയി കാണിക്കുന്നത് പൂർണമായും സെറ്റ് ഇട്ടാണ് ചെയ്തിരിക്കുന്നതെന് പ്രമൊ വിഡിയോയിൽ കാണാം. മേക്കിങ് വിഡിയോ ഏപ്രിൽ 24ന് റിലീസ് ചെയ്യും.
അഭിനേതാവ് കൂടിയായ ഡി.ആർ.കെ. കിരൺ ആണ് സിനിമയുടെ കലാസംവിധാനം. നെൽസൻ സംവിധാനം ചെയ്ത ശിവകാർത്തികേയൻ ചിത്രം ‘ഡോക്ടറി’നും കലാസംവിധാനം ചെയ്തത് കിരണ്‍ ആയിരുന്നു.






