
തമിഴ് ശൈലിയിൽ വേഷമണിഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് മഞ്ഞ കുർത്തയും മുണ്ടും ധരിച്ച എം.എസ്. ധോണിയും ചുവന്ന കുർത്തയും മുണ്ടും ധരിച്ച മോയിൻ അലിയുമാണ് എടുത്തുപറയേണ്ടത്. ന്യൂസീലൻഡ് ക്രിക്കറ്റ് താരം ഡെവോൺ കോൺവേയുടെ പ്രീ വെഡ്ഡിങ് പാർട്ടിയിലാണ് ചെന്നെ താരങ്ങൾ തനതു തമിഴ് ശൈലിയിൽ വേഷമണിഞ്ഞ് തിളങ്ങിയത്. വിവാഹ അനുബന്ധ പാർട്ടിയിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെ ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും പങ്കെടുത്തു.
വെള്ള ഫുൾക്കൈ ഷർട്ടും വെള്ളമുണ്ടുമാണു കോൺവേയുടെ വേഷം. മഞ്ഞ സാരിയായിരുന്നു പങ്കാളി കിം വാട്സന്റെ വേഷം. ക്യാപ്റ്റൻ രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാദ്, ഡ്വെയ്ൻ ബ്രാവോ, ശിവം ദുബെ, കോച്ച് സ്റ്റീഫൻ ഫ്ലെമിങ്, സപ്പോർട്ട് സ്റ്റാഫ് എന്നിവരും കോൺവേയ്ക്ക് ആശംസകൾ അർപ്പിച്ച് ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചു. കിം വാട്സനുമായി കോണ്‍വേയുടെ വിവാഹം ഉടൻ ഉണ്ടായകുമെന്നാണു റിപ്പോർട്ടുകൾ.







Comments