കൊച്ചി: ലക്ഷദ്വീപ് കളക്ടര്‍ എസ് അസ്കര്‍ അലിയെ സ്ഥലം മാറ്റിയതില്‍ പ്രതികരണവുമായി സംവിധായിക ഐഷ സുല്‍ത്താന. ദ്വീപ് നിവാസികളെ ഉപദ്രവിക്കുന്ന കരട് നിയമങ്ങള്‍ക്ക് കൂട്ടു നിന്ന കലക്ടര്‍ക്ക് ലക്ഷദ്വീപില്‍ നിന്നും എന്നെന്നേക്കുമായി ജാവോ എന്നായിരുന്നു ഫേസ്ബുക്കില്‍ ഐഷയുടെ പ്രതികരണം.
മറ്റൊരു കേന്ദ്രഭരണ പ്രദേശമായ ദാദ്രാ നാഗര്‍ ഹവേലി, ദാമന്‍ ദിയു പ്രദേശങ്ങളുടെ ചുമതലയിലേക്കാണ് അസ്കര്‍ അലിക്ക് മാറ്റം നല്‍കിയത്. അസ്കര്‍ അലിക്ക് പുറമേ ലക്ഷദ്വീപില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരായ സച്ചിന് ശര്‍മ്മയ്ക്കും അമിത് വര്‍മ്മയ്ക്കും സ്ഥലം മാറ്റമുണ്ട്. ഇവരെ ഡല്‍ഹിയുടെ ചുമതലയിലേക്കാണ് സ്ഥലം മാറ്റിയത്. ഇവര്‍ക്ക് പകരമായി ഡാമന്‍ ദിയു, ദാദ്രാ നാഗര്‍ ഹവേലി ദ്വീപുകളില്‍ നിന്നുള്ള വിഎസ് ഹരീശ്വര്‍ ചുമതലയേല്‍ക്കും.
ഐഷ സുല്‍ത്താനയുടെ പ്രതികരണം;
ഞങ്ങള്‍ ദ്വീപുകാരെ ഉപദ്രവിക്കുന്ന കരട് നിയമങ്ങള്‍ക്ക് കൂട്ട് നിന്ന കലക്ടര്‍ അസ്കര്‍ അലിക്ക് സ്ഥലം മാറ്റം കിട്ടിയിരിക്കയാണ്....
അതായത് ലക്ഷദ്വീപില്‍ നിന്നും എന്നെന്നേക്കുമായി ജാവോ






