
സി.ബി.ഐ 5 ന്റെ ലൊക്കേഷനിൽ മലയാളത്തിന്റെ പ്രിയനടി ശോഭന എത്തിയതിന്റെ വീഡിയോ പങ്കുവെച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ‘നാഗവല്ലി സേതുരാമയ്യരെ സന്ദർശിച്ചപ്പോൾ’ എന്ന കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടെയും സെൽഫി കുറച്ചുനാൾ മുമ്പ് വൈറലായിരുന്നു.
ശോഭന ലൊക്കേഷനിലെത്തുന്നതും മമ്മൂട്ടിയുൾപ്പടെയുള്ളവർ ചേർന്ന് ശോഭനയെ സ്വീകരിക്കുന്നതും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം.
എസ്എൻ. സ്വാമി എഴുതി കെ. മധു സംവിധാനം ചെയ്യുന്ന സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രമാണ് ‘സി.ബി.ഐ 5: ദി ബ്രെയിൻ’. ചിത്രത്തിന്റെ റിലീസ് മെയ് ഒന്നിനാണ്.






