
അമ്മ ബബിത കപൂറിന്റെ 75 ാം ജന്മദിനാഘോഷത്തിൽ ബോളിവുഡ് താരം കരീന കപൂർ ധരിച്ച സ്റ്റൈലിഷ് കോസ്റ്റ്യൂമാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചയാകുന്നത്. ചുവപ്പ് മിനി ഡ്രസ്സ് ധരിച്ചാണ് കരീന പാർട്ടിക്കെത്തിയത്.
ജേസൻ വു ലേബലിൽ നിന്നുള്ള ഡ്രസ്സിന് 53,000 രൂപയാണ് വില. വടിവൊത്ത ഫ്ലീറ്റ്സും കോളറുമാണ് പ്രധാന ആകർഷണം. ലെയർ നെക്ലേസും സൺഗ്ലാസും ഹീൽസുമായിരുന്നു ആക്സസറീസ്. മിനിമൽ മേക്കപ്പ്.
മുംബൈയിലെ ബിബിതയുടെ വസതിയിലായിരുന്നു ആഘോഷം. കുടുംബസമേതമാണ് കരീനയെത്തിയത്.






