
മിമിക്രി രംഗത്തിലൂടെ കടന്നു വന്നു മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ കലാകാരനാണ് ടിനി ടോം. ഇപ്പോഴിതാ ഗാനരംഗത്തും തന്റെ മികവ് കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് താരം. റോണി ഫിലിപ്പിന്റെയും മകൾ ലിയാ ആൻ ഫിലിന്റെയും സംഗീത ബാൻഡ് ആയ ഫാദർ ഡോട്ടർ ഡ്യുവോയ്ക്കൊപ്പമാണ് ടിനി പാടുന്നത്.ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് എംജി റോഡ് ഹാർബർ വ്യൂ ഹോട്ടലിൽ വെച്ചാണ് പരിപാടി ആരംഭിക്കുന്നത്. ഫ്രൈഡേ നൈറ്റ് ലൈവ് പരിപാടിയിൽ നിർമൽ ആന്റണിയും ആദമും ചേരുന്നുണ്ട്.
വിവിധ ഭാഷകളിലെ ഗാനങ്ങൾ താരം പാടുന്നുണ്ട്. ഗാനങ്ങളെ സ്വന്തം രീതിയിലേക്ക് മാറ്റിയാണ് പാടുന്നത്. ബാൻഡുമായി മുന്നോട്ടുപോകാനാണ് പദ്ധതിയെന്ന് ടിനി ടോം പറയുന്നു.






