പുതിയ അർബൻസ്ഫിയർ കൺസപ്റ്റ് കാർ അവതരിപ്പിച്ച് ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കളായ ഔഡി. ഔഡി അർബൻസ്ഫിയർ എന്ന ഓൾ-ഇലക്ട്രിക് എംപിവി കൺസപ്റ്റ് ലെവൽ 4 ഓട്ടോണമസ് ഡ്രൈവിംഗ് ഉൾപ്പെടെ ഇന്റീരിയർ സ്പെയ്സിലും സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
റിപ്പോർട്ട് പ്രകാരം 'സ്ഫിയർ' മോണിക്കർ വഹിക്കുന്ന മൂന്നാമത്തെ കൺസപ്റ്റാണ് പുതിയ ഔഡി അർബൻസ്ഫിയർ. സ്കൈസ്ഫിയർ, ഗ്രാൻഡ്സ്ഫിയർ എന്നീ കൺസപ്റ്റുകളായിരുന്നു ആദ്യത്തേത്. ഓരോ ആക്സിലിലും ഒരു മോട്ടോറുള്ള ഓൾ-വീൽ ഡ്രൈവ് സജ്ജീകരണമാണ് ഔഡി അർബൻസ്ഫിയറിൽ . മോട്ടോറുകൾ മൊത്തത്തിൽ 396 bhp പവറും 690 Nm പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും.
800V ആർക്കിടെക്ചറും 120kWh ബാറ്ററി പായ്ക്കുമാണ് അർബൻസ്ഫിയറിന് നൽകിയിരിക്കുന്നത്. ഈ ബാറ്ററി ഒറ്റ ചാർജിൽ 750 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്നു. 270kWh വരെ വേഗതയിൽ ബാറ്ററി പാക്കിന് ചാർജ് ചെയ്യാൻ കഴിയും മാത്രമല്ല, 25 മിനിറ്റിനുള്ളിൽ 5 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. ഔഡി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ കൺസപ്റ്റ് വാഹനമാണ് ഔഡി അർബൻസ്ഫിയർ കൺസപ്റ്റ് എന്നാണ് സൂചന.






