XSR 125 മോഡലിന്റെ പരിഷ്ക്കരിച്ച പതിപ്പിനെ യമഹ വിദേശ വിപണിയിൽ അവതരിപ്പിച്ചു. XSR 125 ലെഗസി എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന നിയോ-റെട്രോ റോഡ്സ്റ്റർ മോട്ടോർസൈക്കിളിന്റെ പുതുക്കിയ പതിപ്പിന് 4,950 പൌണ്ടാണ് (ഏകദേശം 4.90 ലക്ഷം രൂപ) വില. യുകെ വിപണികളിലെ ഷോറൂമുകളിൽ 2022 ജൂൺ മുതൽ ബൈക്കുകൾ എത്തിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.
ചില സുപ്രധാന കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് വരുന്നത്. ഗോൾഡൻ നിറത്തിൽ പൂർത്തിയാക്കിയ വയർ-സ്പോക്ക് വീലുകൾ, പുതിയ മെറ്റ്സെലർ കാരൂ ടയറുകൾ എന്നിവ ബൈക്കിന് കൂടുതൽ സ്റ്റൈലിഷ് ആക്കുന്നു. ഒരു റെട്രോ ഫീൽ നൽകാനായി ബ്ലോക്ക് പാറ്റേണുകളുള്ള പുതിയ ടയർ ഡിസൈൻ ആണ് കമ്പനി നൽകിയിരിക്കുന്നത്.
റിപ്പോർട്ട് അനുസരിച്ചു പുതിയ XSR 125 പതിപ്പനൊപ്പം വിലകൂടിയ അക്രപോവിക് എക്സ്ഹോസ്റ്റ്, ടാങ്ക് പാഡ്, സ്ക്രീനുകൾ, മറ്റ് നിരവധി ആഡ്-ഓണുകൾ തുടങ്ങി നിരവധി ആക്സസറികൾ അവതരിപ്പിക്കാനും യമഹ പദ്ധതിയിടുന്നുണ്ട്. നിയോ റെട്രോ പതിപ്പിനും MT 125 മോഡലിന്റെ അതേ 125 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിൻ തന്നെയാണ് നൽകിയിരിക്കുന്നത്. ഇത് 10,000 rpm-ൽ പരമാവധി 14.8 bhp കരുത്തും 8000 rpm-ൽ 11.5 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.






