
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ‘ഈശോ’ഒടിടി റിലീസിനൊരുങ്ങുന്നു. സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും. ഉയര്‍ന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.
ദിലീപ് നായകനായി എത്തിയ ചിത്രവും ഏറ്റവും ഉയര്‍ന്ന തുകയ്ക്കായിരുന്നു ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയത്.
ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം തുടക്കത്തില്‍ത്തന്നെ ടൈറ്റിലിന്റെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു നല്‍കിയത്. കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീന്‍ എന്റര്‍ടെയ്നറാണ് ചിത്രമെന്ന് നാദിര്‍ഷ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ ഉള്ളടക്കം എന്തെന്ന് മനസ്സിലാക്കാതെ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച് ചലച്ചിത്രലോകം രംഗത്ത് വന്നിരുന്നു. സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദവുമുയര്‍ന്നത്.
ഇശോ എന്ന പേര് മതവികാരം വ്രണപ്പെടുത്തുന്നതെന്ന ആരോപണവുമായി ഏതാനും ക്രിസ്തൃന് സംഘടനകളും വിശ്വാസികളുമാണ് മുന്നോട്ട് വന്നത്.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് നിര്‍മിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ്. സുനീഷ് വരനാട് കഥ-തിരക്കഥ-സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ-്ബാദുഷ, നാദിര്‍ഷ. പ്രൊഡക്ഷന്‍ കണ്ട്രോളര്-നന്ദു പൊതുവാള്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം -ജേക്സ് ബിജോയ്, കല സുജിത് രാഘവ്, മേക്കപ്പ്- പി. വി. ശങ്കര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പരസ്യകല-ആനന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്െൈക്സ് -ഏബ്രാഹം, അസോഷ്യേറ്റ് ഡയറക്ടര്‍ -വിജീഷ് അരൂര്‍, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ഷമീജ് കൊയിലാണ്ടി, ലോക്കേഷന്‍-കുട്ടിക്കാനം, മുണ്ടക്കയം. വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.






