
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മേഘ്നരാജ്. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. ആരാധകരെല്ലാം മേഘ്നയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഏറ്റെടുക്കാറുണ്ട്. മകള്‍ റയാന് രാജ് സര്ജയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ് ഏറെയും താരം പങ്കുവയ്ക്കാറുള്ളത്.
ഇപ്പോഴിതാ മേഘ്ന പങ്കുവച്ച ഒരു ചിത്രം ശ്രദ്ധ നേടുകയാണ്. അകാലത്തില്‍ പൊലിഞ്ഞ ഭര്‍ത്താവ് ചിരഞ്ജീവി സര്ജയ്ക്കൊപ്പമുള്ള ഫോട്ടോയാണ് മേഘ്ന രാജ് പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ ലോകം’ എന്ന് ക്യാപ്ഷനുമെഴുതി ഹൃദയ ചിഹ്നവും ചേര്‍ത്ത് ഫോട്ടോ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായും പങ്കുവെച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയില്‍ നിന്നടക്കം ഒട്ടേറേ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
മേഘ്ന രാജിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ‘ശബ്ദ’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം കന്തരാജ് കണല്ലിയാണ് മേഘ്നയ്ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. മേഘ്ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് കന്തരാജ് കണല്ലി.
താരം തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ‘‘എന്റെ പുതിയ ചിത്രമായ ‘ശബ്ദ’ പ്രഖ്യാപിക്കുന്നു. ഇതേ ടീമിനൊപ്പമുള്ള സിനിമയായ ‘ഇരുവുഡെല്ലവ ബിട്ടു’ എന്നെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയിരിക്കുന്നു. രണ്ടാം തവണയും താന്‍ കന്തരാജ് കണ്ണല്ലിയുടെ ഒപ്പം പ്രവര്‍ത്തിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കാം. എല്ലാവര്ക്കും നന്ദി...’’ എന്നാണ് മേഘ്ന ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.






