
ഇളയ മകൾ ഐശ്വര്യ വിദ്യാരംഭം കുറിച്ച സന്തോഷ വാർത്ത പങ്കുവെച്ച് മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി. കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ മകളെ എഴുത്തിനിരുത്തുന്ന ചടങ്ങിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്. അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേയക്ക് മകൾ കടന്നുവെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നുമാണ് വീഡിയോയ്ക്കൊപ്പം ദിവ്യ ഉണ്ണി കുറിച്ചത്. മക്കൾക്കൊപ്പമുളള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്.
അർജുൻ, മീനാക്ഷി എന്നിനരാണ് ദിവ്യ ഉണ്ണിയുടെ മൂത്തമക്കൾ. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തവേദിയിലൂടെ തന്റെ സാന്നിധ്യം ഇപ്പോഴും അറിയിക്കാറുള്ള താരം അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട്.






