പുതിയ മൾട്ടിസ്ട്രാഡ V2 സൂപ്പർ സ്പോർട്സ് ടൂർ മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി. സ്റ്റാൻഡേർഡ്, S എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന മോഡലിന് 14.65 ലക്ഷം രൂപയാണ് പ്രാരംഭ വില. റിപ്പോർട്ട് പ്രകാരം മൾട്ടിസ്ട്രാഡ V2 സ്റ്റാൻഡേർഡ് വേരിയന്റിന് 14.65 ലക്ഷം രൂപയും S പതിപ്പിന് 16.65 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മൾട്ടിസ്ട്രാഡ V2 ഏറ്റവും പുതിയ തലമുറ എൻട്രി ലെവൽ മൾട്ടിസ്ട്രാഡ മോഡലാണ്.
ഡ്യുക്കാട്ടി സ്കൈഹൂക്ക് സെമി-ആക്ടീവ് സസ്പെൻഷനും കുറച്ച് കളർ ഓപ്ഷനുകളും ടോപ്പ് എൻഡ് വേരിയന്റായ മൾട്ടിസ്ട്രാഡ V2 S പതിപ്പിന് ലഭിക്കുന്നുണ്ട്. സ്ലേറ്റ് ഗ്രേ ലിവറിയും "ജിപി റെഡ്" റിമ്മുകളുമുള്ള മൾട്ടിസ്ട്രാഡ V2 S മോഡലിനെ സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്നും വ്യത്യസ്തമാക്കുന്നു.
മൾട്ടിസ്ട്രാഡ V2 പതിപ്പിന്റെ എഞ്ചിൻ 937 സിസി ടെസ്റ്റാസ്ട്രെറ്റ 11-ഡിഗ്രി എൽ-ട്വിൻ യൂണിറ്റിന്റെ ഏറ്റവും പുതിയ പരിണാമമാണ്. ഇത് 9,000 rpm-ൽ പരമാവധി 111 bhp കരുത്തും 6,750 rpm-ൽ 94 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. എഞ്ചിന് പുതിയ കോൺ-റോഡുകൾ, പുതിയ 8-ഡിസ്ക് ഹൈഡ്രോളിക് ക്ലച്ച്, ഗിയർബോക്സ് എന്നിവയും കമ്പനി നൽകിയിരിക്കുന്നു.






