
ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. അല്‍ ബദര്‍ എന്ന ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രാദേശിക തീവ്രവാദികളായ ഇരുവരിൽ നിന്നും അധികൃതര്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പുല്‍വാമയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടത്തിയ രണ്ട് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.
പുല്‍വാമയിലെ മിത്രിഗാം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.






