
ചെന്നൈ: മദ്രാസ് ഐഐടിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ 19 മുതല്‍ 171 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന് പറഞ്ഞു. ഐഐടിയില്‍ ഒഴികെ മറ്റൊരിടത്തും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






